ന്യൂഡൽഹി:സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. സമാധാനകാലത്ത് നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ കീർത്തിചക്ര ഇത്തവണ ഒരാൾക്കും മൂന്നാമത്തെ ബഹുമതിയായ ശൗര്യചക്ര 20 പേർക്കുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒന്നാമത്തെ ബഹുമതിയായ അശോക ചക്രയ്ക്ക് ഇത്തവണ ആരെയും പരിഗണിച്ചില്ല. കാഷ്മീരിലെ പുൽവാനയിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട ശിപായി വ്റംപാൽ സിംഗിന് മരണാനന്തര ബഹുമതിയായാണ് കീർത്തി ചക്ര സമ്മാനിച്ചത്. ഇതിനു പുറമേ മലയാളിയായ ക്യാപ്റ്റൻ രാകേഷ് നായർക്ക് ഉൾപ്പടെ ധീരതയ്ക്കുള്ള മൂന്നു ബാർ ടു സേനാ മെഡൽ, 93 സേനാ മെഡൽ, 11 നാവികസേന മെഡൽ, മൂന്ന്് വായു സേന മെഡൽ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. മേജർ ജയിംസ് ജേക്കബ് (8 രാഷ്ട്രീയ റൈഫിൾസ്, മദ്രാസ് റെജിമെന്റ്), മേജർ അരവിന്ദ് ബി. നായർ (രാഷ്ട്രീയ റൈഫിൾ എൻജിനിയേഴ്സ് ബറ്റാലിയൻ), ക്യാപ്റ്റൻ കെ. കൃഷ്ണകുമാർ (19 രാഷ്ട്രീയ റൈഫിൾസ്) എന്നിവർ ഉൾപ്പടെ 93 പേർക്കാണ് ധീരതയ്ക്കുള്ള സേനാ മെഡൽ.
ആശോക ചക്ര ആർക്കുമില്ല, ഒരാൾക്ക് കീർത്തി ചക്ര, 20 പേർക്ക് ശൗര്യചക്ര
12:36 AM Aug 15, 2018 | Deepika.com