ഛത്തീസ്ഗഡ് ഗവർണർ ബൽറാംദാസ് ടണ്ടൻ അന്തരിച്ചു
12:36 AM Aug 15, 2018 | Deepika.com
റായ്പുർ: ഛത്തീസ്ഗഡ് ഗവർണറും ജനസംഘം സ്ഥാപകനേതാവുമായ ബൽറാംദാസ് ടണ്ടൻ(90) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ടണ്ടനെ റായ്പുരിലെ ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. പഞ്ചാബ് സ്വദേശിയായ ടണ്ടൻ 2014 ജൂലൈ മുതൽ ഛത്തീസ്ഗഡ് ഗവർണറായി പ്രവർത്തിച്ചുവരികയായിരുന്നു. പഞ്ചാബ് ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ള ഇദ്ദേഹം ആറു തവണ എംഎൽഎയായിരുന്നു.