ഗുജറാത്തിൽ മുൻ ബിജെപി എംഎൽഎയും മുൻ മേയറും കോൺഗ്രസിൽ
12:36 AM Aug 15, 2018 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിൽ മുൻ ബിജെപി എംഎൽഎ ഷാംജി ചൗഹാനും ബിജെപിക്കാരനായ മുൻ രാജ്കോട്ട് മേയർ അശോക് ഡാൻഗറും കോൺഗ്രസിൽ ചേർന്നു. ഒബിസി വിഭാഗക്കാരാണ് ഇരുവരും. ചൗഹാൻ കോലി സമുദായക്കാരനും ഡാൻഗർ അഹിർ സമുദായക്കാരനുമാണ്.