മുംബൈ: ആഗോള സംഭവവികാസങ്ങളെ തുടർന്ന് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുത്തനേ ഇടിഞ്ഞു. ഒറ്റദിവസം കൊണ്ടു ഡോളറിന് 1.10 രൂപയുടെ നേട്ടം ഉണ്ടായി. ഡോളറിന് 69.93 രൂപയിലാണ് വിനിമയ വിപണി ഇന്നലെ ക്ലോസ് ചെയ്തത്. 1.61 ശതമാനം താഴ്ച രൂപയ്ക്കുണ്ടായി.
അമേരിക്ക തുർക്കിക്കെതിരേ സാന്പത്തിക ഉപരോധം തുടങ്ങുമെന്നു പ്രഖ്യാപിച്ചതിനെ തുടർന്ന് ഏതാനുമാഴ്ച കൊണ്ടു തുർക്കി കറൻസിയായ ലീരയുടെ വില 30 ശതമാനം കുറഞ്ഞു. ലീര ഇന്നലെ വീണ്ടും താഴുകയായിരുന്നു.
ഡോളറിന് 69.93 രൂപ
12:42 AM Aug 14, 2018 | Deepika.com