അധോലോക നായകൻ അരുൺ ഗാവ്ലിക്ക് ഗാന്ധിയൻ സ്റ്റഡീസിൽ ഉന്നതവിജയം
12:42 AM Aug 14, 2018 | Deepika.com
നാഗ്പുർ: ജയിലിൽ കഴിയുന്ന അധോലോക നായകൻ അരുൺ ഗാവ്ലിക്ക് ഗാന്ധിയൻ സ്റ്റഡീസ് പരീക്ഷയിൽ ഉന്നതവിജയം. ഗാന്ധിയൻ തോട്ട്സ് എല്ലാ വർഷവും നടത്തുന്ന പരീക്ഷയിലാണ് ഇത്തവണ എൺപതിൽ 74 മാർക്ക് വാങ്ങി നാഗ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന അധോലോകനായകൻ മുന്നിലെത്തിയത്. നാഗ്പൂർ സെൻട്രൽ ജയിലിൽനിന്നുള്ള 160 പോരാണ് പരീക്ഷയെഴുതിയത്. മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സഹയോഗ് ട്രസ്റ്റും സർവോദയ് ആശ്രമവും ചേർന്നാണ് എല്ലാ വർഷവും ഈ പരീക്ഷ നടത്തുന്നത്.