ന്യൂഡൽഹി: ഇന്ത്യയിലെ ലത്തീൻ രൂപതകളിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ (പിഎംഎഫ്) ദേശീയ ഡയറക്ടറായി തമിഴ്നാട് ചെങ്കൽപേട്ട് രൂപതയിലെ ഫാ. അംബ്രോസ് പിച്ചായിമുത്തു (51) നിയമിതനായി.
ബംഗളൂരു ആസ്ഥാനമായ പിഎംഎഫ്, കോണ്‍ഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ പ്രൊക്ലമേഷൻ കമ്മീഷന്റെ കീഴിലാണ്.അലഹാബാദ് ബിഷപ് മാർ റാഫി മഞ്ഞളിയാണ് കമ്മീഷന്റെ അധ്യക്ഷൻ. പിഎംഎഫ് ഡയറക്ടറായിരുന്ന ഫാ. ഫോസ്റ്റിൻ ലോബോയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഫാ. അംബ്രോസിനെ നിയമിച്ചത്.
ഫാ. അംബ്രോസ് പിഎംഎഫ് ഡയറക്ടർ
12:42 AM Aug 14, 2018 | Deepika.com