ഫ്രഞ്ച് വിനോദസഞ്ചാരി മരിച്ചനിലയിൽ
12:42 AM Aug 14, 2018 | Deepika.com
തഞ്ചാവൂർ: ഫ്രഞ്ച് വിനോദസഞ്ചാരിയുടെ പാതിവെന്ത മൃതദേഹം കനാലിൽ ചാക്കിനുള്ളിൽ കണ്ടെത്തി. എം. പിയറി ബോട്ടിയറുടെ(50) മൃതദേഹമാണ് ഉള്ളിക്കോട്ടൈയിലെ ജലസേചന കനാലിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അവിക്കോട്ടൈ സ്വദേശി തിരുമുരുകനെ(29) പോലീസ് അറസ്റ്റ് ചെയ്തു. പിയറിയുടെ ടൂറിസ്റ്റ് ഗൈഡ് മുരുകനായിരുന്നു.