മഴക്കെടുതിയിൽ രാജ്യത്തു മരിച്ചത് 774 പേർ
12:42 AM Aug 14, 2018 | Deepika.com
ന്യൂഡൽഹി: ഈ വർഷത്തെ മണ്‍സൂണ്‍ കാലത്ത് മഴക്കെടുതികളിലായി രാജ്യത്ത് 774 പേർ മരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളത്തിൽ ആകെ ഇതുവരെ 187 പേർ മരിച്ചതായാണ് മന്ത്രാലയത്തിന്റെ കണക്ക്. പശ്ചിമബംഗാളിൽ 170, ഉത്തർപ്രദേശിൽ 171, മഹാരാഷ്ട്രയിൽ 139, ഗുജറാത്തിൽ 52, ആസാമിൽ 45, നാഗാലാൻഡിൽ എട്ട് എന്നിങ്ങനെയാണു മരണം. കേരളത്തിൽ 22 പേരെയും പശ്ചിമബംഗാളിൽ അഞ്ചു പേരെയും കാണാതായി.