ഇന്ധനം നോക്കി വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കണം

12:42 AM Aug 14, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത നിറങ്ങ ളിലുള്ള സ്റ്റി​ക്ക​ർ പ​തി​ക്ക​ണ​മെ​ന്ന കേ​ന്ദ്രനി​ർ​ദേ​ശ​ത്തി​നു സു​പ്രീം​കോ​ട​തി​യു​ടെ അം​ഗീ​കാ​രം. ഇ​തു സം​ബ​ന്ധി​ച്ച കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് സു​പ്രീം​കോ​ട​തി അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

പെ​ട്രോ​ളും സി​എ​ൻ​ജി​യും ഇ​ന്ധ​ന​മാ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹോ​ളോ​ഗ്രാ​മോ​ടു കൂ​ടി​യ ഇ​ളം നീ​ല സ്റ്റി​ക്ക​റും ഡീ​സ​ൽ ഇ​ന്ധ​ന​മാ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹോ​ളോ​ഗ്രാ​മോ​ടു കൂ​ടി​യ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള സ്റ്റി​ക്ക​റു​ം പ​തി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ജ​സ്റ്റീ​സ് മ​ദ​ൻ ബി.​ലോ​കൂ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്നി​ലാ​ണ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 30നാ​ണ് ഡ​ൽ​ഹി​യി​ൽ ഇ​ന്ധ​നം മ​ന​സി​ലാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വ്യത്യസ്ത നിറങ്ങളി ലുള്ള സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. അ​ബ്ദു​ൾ ന​സീ​ർ, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് മ​ന്ത്രാ​ല​യ​ത്തോ​ടു നി​ർ​ദേ​ശി​ച്ച​ത്. ഇ​ല​ക്‌ട്രോണി​ക്, ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ച്ച നി​റ​ത്തി​ലു​ള്ള ന​ന്പ​ർ പ്ലേ​റ്റ് ഏ​ർ​പ്പെ​ടു​ത്തി​ക്കൂ​ടെ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഇ​ക്കാ​ര്യം ഉ​ട​ൻ പ​രി​ഗ​ണി​ക്കാമെന്നാ​ണ് അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ.​എ​ൻ.​എ​സ്. ന​ദ്ക​ർ​ണി പ​റ​ഞ്ഞ​ത്. ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വി​ഷ​യം ഉ​യ​ർ​ന്നു വ​ന്ന​ത്.