ന്യൂഡൽഹി: രാജ്യത്തിനുനിന്ന് വ്യാപകമായി യുവാക്കളെ തീവ്രവാദസംഘടനയായ ഐഎസിലേക്കു റിക്രൂട്ട് ചെയ്യുന്നതു ബന്ധപ്പെട്ട് 2016ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഹൈദരാബാദിൽനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തു.
മുഹമ്മദ് അബ്ദുള്ള ബാസിത്(24), മുഹമ്മദ് അബ്ദുൾ ഖാദർ(19) എന്നിവരാണു പിടിയിലായത്. ഐഎസിൽ ഇവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി. നേരത്തേ അറസ്റ്റിലായ രണ്ടുപേർ കുറ്റം സമ്മതിച്ചതിനാൽ ഏഴുവർഷം ജയിൽശിക്ഷ അനുഭവിക്കുകയാണ്.
ജയിലിൽ കഴിയുന്ന അദ്നൻ ഹസൻ എന്നയാളുമായി ബാസിത് നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയിൽ ഇവർ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുമുന്പ് ഹൈദരാബാദിലെ ഏഴിടങ്ങളിൽ ഓഗസ്റ്റ് ആറിന് എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
ഐഎസ് : രണ്ടു ഹൈദരാബാദ് സ്വദേശികൾ പിടിയിൽ
12:52 AM Aug 13, 2018 | Deepika.com