ചെന്നൈ: തമിഴ് നടൻ വിക്രമിന്റെ മകൻ ധ്രുവ് ഒാടിച്ച കാർ നിർത്തിയിട്ടിരുന്ന ഒാട്ടോറിക്ഷയിലിടിച്ചു, ഒാട്ടോഡ്രൈവർക്കു പരിക്കേറ്റു.
ഇന്നലെ പുലർച്ചെ 3.50ന് ചെന്നൈ ടിടികെ റോഡിലായിരുന്നു അപകടം. പരിക്കേറ്റ ഒാട്ടോറിക്ഷ ഡ്രൈവർ കാമേഷിനെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ധ്രുവിനെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ധ്രുവിനെതിരേ കേസെടുത്തു.
നടൻ വിക്രമിന്റെ മകൻ ഒാടിച്ച കാർ അപകടത്തിൽപെട്ടു
12:52 AM Aug 13, 2018 | Deepika.com