കോൽക്കത്ത: ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷൻ (എൻആർസി) വിഷയത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ.
രാജ്യസുരക്ഷയ്ക്കുവേണ്ടിയാണോ വോട്ടുബാങ്കിനായാണോ നിലനിൽക്കുന്നതെന്ന് നേതാക്കൾ വ്യക്തമാക്കണെന്ന് അമിത് ഷാ ബഹുജനറാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. രാജീവ് ഗാന്ധിയുടെ കാലത്തുതന്നെ കോൺഗ്രസ് എൻആർസിക്ക് അനുകൂലമായിരുന്നു. വോട്ട്ബാങ്ക് രാഷ്ട്രീയമെന്ന് ആരോപിക്കുന്ന രാഹുൽ, അനധികൃത ബംഗ്ലാദേശ് കുടിയേറ്റത്തിന്റെ കാര്യത്തെക്കുറിച്ചു സംസാരിക്കണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
എൻആർസി: ആഞ്ഞടിച്ച് അമിത് ഷാ
01:25 AM Aug 12, 2018 | Deepika.com