ന്യൂഡൽഹി: ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കുമെന്ന് യുപിഎ അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനും യുപിഎയ്ക്കും ഉണ്ടായ പരാജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സോണിയ.
ബിജു ജനതാദൾ എൻഡിഎയ്ക്കു വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയപ്പോൾതന്നെ ഭരണപക്ഷത്തിന്റെ വിജയം ഉറപ്പായിരുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ടിആർഎസും അണ്ണാ ഡിഎംകെയും ബിജെപിക്കൊപ്പം നിൽക്കുമെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു. ഒഡീഷയിൽ ബിജെഡിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആയതിനാൽ നവീൻ പട്നായിക്കിന്റെ തീരുമാനം അദ്ഭുതപ്പെടുത്തിയില്ല.
ആന്ധ്രയിൽ വൈഎസ്ആർ കോണ്‍ഗ്രസിന്റെ പ്രശ്നവും ഇതുതന്നെയായിരുന്നു. ഡൽഹിയിൽ എഎപിയ്ക്ക് പ്രധാനമത്സരം കോണ്‍ഗ്രസിനോടാണെന്നും ആന്റണി പറഞ്ഞു.
ജോർജ് കള്ളിവയലിൽ
ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും: സോണിയ ഗാന്ധി
01:11 AM Aug 10, 2018 | Deepika.com