നെഹ്റു, ആറന്മുള വള്ളംകളികൾക്ക് 25 ലക്ഷം വീതം അനുവദിച്ചു
01:01 AM Aug 10, 2018 | Deepika.com
ന്യൂഡൽഹി: ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്കും ആറ·ുള വള്ളംകളിക്കും 25 ലക്ഷം രൂപ വീതം അനുവദിച്ചെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. രാജ്യത്തെ വിവിധ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. ഇതേ രീതിയിൽ പന്പ വള്ളംകളി, കൊല്ലം പ്രസിഡൻസ് ട്രോഫി വള്ളംകളി തുടങ്ങിയവയ്ക്ക് തുക അനുവദിക്കുന്ന കാര്യത്തിൽ അപേക്ഷ ലഭിക്കുന്നതിൻ മുറയ്ക്ക് പരിശോധിക്കുമെന്നും അൽഫോൻസ് കണ്ണന്താനം അറിയിച്ചു.