മുംബൈ: ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹവും കാത്തിരിക്കുന്ന തെരുവിൽ ബിജെപി എംഎൽഎ പങ്കെടുത്ത ജന്മദിനാഘോഷം വിവാദമായി. മുംബൈയിലെ മീര റോഡ് ടൗൺഷിപ്പിനു സമീപം കോർപറേഷൻ കൗൺസിലർ ആനന്ദ് മഞ്ജരേക്കറുടെ ജന്മദിനം ആഘോഷിച്ച സമയമാണു പ്രശ്നമായത്.
ജമ്മുകാഷ്മീരിൽ വീരമൃത്യുവരിച്ച മേജർ കൗസ്തുഭ റാണെയുടെ മൃതദേഹം കൊണ്ടുവരുന്നതുംകാത്ത് പ്രദേശവാസികൾ തുടരുന്പോഴാണ് കൗൺസിലറുടെ ജന്മദിനം ആഘോഷപൂർവം കൊണ്ടാടിയത്. ബിജെപി എംഎൽഎ നരേന്ദ്രമേത്ത ഉൾപ്പെടെ പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു.
ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മറാത്തി ചാനൽ സംപ്രേഷണം ചെയ്തതോടെ എംഎൽഎ ക്ഷമാപണം നടത്തിയെങ്കിലും ഉത്തരമില്ലാതെ അലയുകയാണ് പ്രാദേശിക ബിജെപി നേതൃത്വം.
തെറ്റ് ആവർത്തിക്കില്ലെന്നു എംഎൽഎ പരസ്യമായി പറയുകയും ചെയ്തു.
വീരമൃത്യു വരിച്ച സൈനികനെ അപമാനിച്ച് ബിജെപി നേതാക്കളുടെ ജന്മദിനാഘോഷം
01:01 AM Aug 10, 2018 | Deepika.com