കോയന്പത്തൂർ: ഡിഎംകെ നേതാവ് കരുണാനിധിയുടെ മരണത്തിൽ മനംനൊന്ത് പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. കോത്തഗിരി കട്ടപ്പെട്ടു ഭാഗ്യനഗർ കറുപ്പയ്യ (60) യാണ് മരിച്ചത്. കൂലിപ്പണിക്കാരനായ കറുപ്പയ്യ കരുണാനിധിയുടെ കടുത്ത ആരാധകനായിരുന്നു.
രോഗബാധിതനായി കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ കറുപ്പയ്യ ഏറെ അസ്വസ്ഥനായിരുന്നു. മരണവാർത്ത അറിഞ്ഞ ഉടനേ ദുഃഖം താങ്ങാനാകാതെ കറുപ്പയ്യ ആത്മഹത്യ ചെയ്യുകയായിരുന്നു.
കരുണാനിധിയുടെ മരണത്തിൽ മനംനൊന്ത് പാർട്ടി പ്രവർത്തകൻ ആത്മഹത്യ ചെയ്തു
11:40 PM Aug 09, 2018 | Deepika.com