ന്യൂഡൽഹി: ഇന്ത്യയിലെത്തി സാധനങ്ങൾ വാങ്ങുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് നിലവിൽ ജിഎസ്ടി റീഫണ്ട് ലഭിക്കില്ലെന്നും അതിനുള്ള ചട്ടം ചരക്കുസേവന നികുതി നിയമത്തിൽ ഇല്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി ധനമന്ത്രാലയം അറിയിച്ചു.
വിദേശികൾക്കു ജിഎസ്ടി റീഫണ്ട് ലഭിക്കുന്നതിന്റെ നടപടിക്രമം എങ്ങിനെയാണെന്നായിരുന്നു ചോദ്യം. ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) നിയമം 15 -ാം വകുപ്പ് പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും അതിനാൽ മറുപടിയില്ലെന്നും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയുടെ ലേഖകൻ സമർപ്പിച്ച അപേക്ഷയിലാണ് മറുപടി.
വിദേശ വിനോദസഞ്ചാരികൾക്ക് ഇപ്പോൾ ജിഎസ്ടി റീഫണ്ട് ഇല്ലെന്നു ധനമന്ത്രാലയം
10:52 PM Aug 06, 2018 | Deepika.com