സിനിമാ നിർമാതാവ് ഭക്തവത്സല അന്തരിച്ചു
09:53 PM Aug 06, 2018 | Deepika.com
ബംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ ചെയർമാനുമായിരുന്ന എം. ഭക്തവത്സല (84) അന്തരിച്ചു. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് കന്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. സിനിമകളുടെ വിതരണമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. സന്ധ്യാരാഗ, സംസ്കാര തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് സിനിമകളുടെ നിർമാതാവാണ്. ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ ചെയർമാനായ ആദ്യ കന്നഡക്കാരനാണ്.