കുഴിബോംബ് സ്ഫോടനത്തിൽ ജവാനു പരിക്കേറ്റു
12:46 AM Jul 23, 2018 | Deepika.com
പൂഞ്ച്: കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ജവാനു പരിക്കേറ്റു. പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന സിപ്പോയി ഷാദെ സൂരജ് അരുൺ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയായിരുന്നു. നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കുഴിബോംബാണു പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.