സേലത്തു ഭൂചലനം
12:46 AM Jul 23, 2018 | Deepika.com
കോയന്പത്തൂർ: തമിഴ്നാട്ടിലെ സേലം ജില്ലയിൽ ഇന്നലെ രാവിലെ ഭൂചലനം അനുഭവപ്പെട്ടതു പരിഭ്രാന്തി സൃഷ്ടിച്ചു. തിവാട്ടിപ്പട്ട, അമ്മപ്പേട്ട, ഒാമലൂർ, താരമമംഗലം, കണ്ണാങ്കുറിച്ചി എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടുവിട്ട് പുറത്തേക്കു പാഞ്ഞു. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.