ശരിയത്ത് വേണ്ടവർ പാക്കിസ്ഥാനിലേക്കു പോകണമെന്നു സാക്ഷി മഹാരാജ്
12:46 AM Jul 23, 2018 | Deepika.com
ഉന്നാവോ: ശരിയത്ത് നിയമം വേണ്ടവർ പാക്കിസ്ഥാനിൽ പോകണമെന്നു ബിജെപി എംപി സാക്ഷി മഹാരാജ്. മുസ്ലിംകൾക്കിടയിലുള്ള തർക്കങ്ങൾക്കു ശരിയത്ത് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സാക്ഷി മഹാരാജ്.