കെട്ടിടം പണിക്കിടെ പലകത്തട്ട് തകർന്ന് ഒരാൾ മരിച്ചു
12:46 AM Jul 23, 2018 | Deepika.com
ചെന്നൈ: ചെന്നൈ സിറ്റിക്കു സമീപം കന്ദൻചാവടിയിൽ കെട്ടിടം പണിക്കിടെ ജീവനക്കാർക്കു നില്ക്കാൻ താത്കാലികമായി നിർമിക്കുന്ന പലകത്തട്ട് തകർന്നുവീണ് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. 32 പേർക്ക് പരിക്കേറ്റു. ഇതരസംസ്ഥാന തൊഴിലാളിയായ ബാബു ആണു മരിച്ചത്. പലകത്തട്ടിൽ കൂടുതൽ പേർ കയറിയതാണ് അപകടത്തിനു കാരണമായത്.