വിമലാബായി ദേശ്മുഖ് അന്തരിച്ചു
12:46 AM Jul 23, 2018 | Deepika.com
ബംഗളൂരു: മുൻ കർണാടക മന്ത്രി വിമലാബായി ദേശ്മുഖ്(70) അന്തരിച്ചു. ഏതാനുംനാളുകളായി രോഗബാധിതയായിരുന്ന വിമലാബായിയുടെ അന്ത്യം വിജയപുരയിലെ വീട്ടിലായിരുന്നു. ജെ.എച്ച്. പട്ടേൽ നേതൃത്വം നല്കിയ സർക്കാരിൽ വിമലാബായി വനിതാ, ശിശുക്ഷേമ മന്ത്രിയായിരുന്നു. 1994ൽ മുഡ്ഡെബിഹൽ മണ്ഡലത്തിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.