ന്യൂഡൽഹി: പാലക്കാട് ഐഐടിക്ക് കേന്ദ്രസർക്കാർ 1217.40 കോടി രൂപ അനുവദിച്ചു. ഇതിന്റെ ആദ്യഗഡുവായ 275 കോടി രൂപ കൈമാറിയതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഭിലായ്, ധാർവാഡ്, ജമ്മു, തിരുപ്പതി എന്നീ ഐഐടികൾക്കൊപ്പമാണ് പാലക്കാടിനും തുക അനുവദിച്ചത്.
ഐഐടികളിൽ ഏറ്റവുമധികം തുക അനുവദിച്ചതും പാലക്കാടിനാണ്. ഭിലായ് ഐഐടിക്ക് 983.95 കോടി രൂപയും ധാർവാഡിന് 106.83 കോടി രൂപയുമാണ് ലഭിക്കുന്നത്. ജമ്മുവിന് 1085.04 കോടി രൂപ ലഭിക്കും. തിരുപ്പതിക്ക് 976.89 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അഞ്ച് ഐഐടികൾക്കും ആദ്യഗഡുവായ 275 കോടി രൂപ വീതം ഇതിനകം കൈമാറിക്കഴിഞ്ഞു. വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ വികസനവും അടിസ്ഥാനസൗകര്യമേഖലയുടെ വിപുലീകരണവുമാണ് കേന്ദ്രസർക്കാരിന്റെ നയമെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു.
പാലക്കാട് ഐഐടിക്ക് 1217.40 കോടി രൂപ
01:34 AM Jul 22, 2018 | Deepika.com