കോൽക്കത്ത: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യദിനത്തിൽ പ്രചാരണം തുടങ്ങുമെന്നും മമത പറഞ്ഞു. 2019 തെരഞ്ഞെടുപ്പിൽ ബംഗാളിൽ 21 സീറ്റ് സ്വന്തമാക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ വെല്ലുവിളിച്ച അവർ ബംഗാളിലെ മുഴുവൻസീറ്റും സ്വന്തമാക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
1993ൽ വിക്ടോറിയ ഹൗസിനു പുറത്തുണ്ടായ വെടിവയ്പിൽ 13 യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ അനുസ്മരണദിനത്തോടനുബന്ധിച്ചുള്ള മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കു കനത്ത നഷ്ടമുണ്ടാകും. ലോക്സഭയിൽ അവിശ്വാസപ്രമേയം മറികടക്കാനുള്ള അംഗബലം ബിജെപിക്കും മോദിക്കുമുണ്ട്. അതു സഭയ്ക്കകത്താണ്. എന്നാൽ പുറത്ത് അവർക്ക് വിജയിക്കാനാവില്ല- മമത പറഞ്ഞു.
ബിജെപിയെ പുറത്താക്കണമെന്ന ആഹ്വാനവുമായി മമത
01:00 AM Jul 22, 2018 | Deepika.com