കോൺസ്റ്റബിളിനെ ഭീകരർ വധിച്ചു
01:00 AM Jul 22, 2018 | Deepika.com
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ പോലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി. വെടിയുണ്ടകളേറ്റു ഛിന്നഭിന്നമായ നിലയിലാണ് മുഹമ്മദ് സലിം ഷാ എന്ന കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തിയത്. സ്പെഷൽ പോലീസ് ഓഫീസർ (എസ്പിഒ) ആയിരുന്ന മുഹമ്മദ് സലിമിന് അടുത്തിടെയാണ് കോൺസ്റ്റബിളായി സ്ഥാനക്കയറ്റം ലഭിച്ചത്.