യുവതി കൊല്ലപ്പെട്ട നിലയിൽ
01:00 AM Jul 22, 2018 | Deepika.com
കോയന്പത്തൂർ: യുവതിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാരണംപേട്ട ഇച്ചിപട്ടിയിൽ ശേഖറുടെ ഭാര്യ രത്നം (35) ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയായിരുന്നു. ഇരുവരും ഇസ്തിരിക്കട നടത്തിവരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ ജോണ്സണ് എന്നയാളെ പോലീസ് അന്വേഷിച്ചുവരുന്നു. പല്ലടം പോലീസാണ് കേസ് അന്വേഷിക്കുന്നത്.