ചാര ഉപഗ്രഹ നിർമാതാവിനു മാറ്റം
01:05 AM Jul 21, 2018 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ചാര ഉപഗ്രഹ നിർമാണ വിഭാഗം തലവനു മാറ്റം. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ തപൻ കെ. മിശ്രയെ ഇസ്രോ ചെയർമാന്റെ ഉപദേഷ്ടാവായി ബംഗളൂരുവിലേക്കു മാറ്റി. വ്യാഴാഴ്ചയായിരുന്നു ഉടൻ പ്രാബല്യത്തിൽ വരുത്തിയ അപ്രതീക്ഷിത ഉത്തരവ്.പാക്കിസ്ഥാനിലെ മിന്നലാക്രമണത്തിനു സഹായിച്ച ചാര ഉപഗ്രഹങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു തയാറാക്കിയത്.