പൂനയിൽ മൂന്നു കോടിയുടെ അസാധു നോട്ടുകൾ പിടികൂടി
01:05 AM Jul 21, 2018 | Deepika.com
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ മൂന്നു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. അഞ്ചംഗ സംഘത്തിൽനിന്നാണു നോട്ടുകൾ പിടികൂടിയത്. ഇവരിൽ ഒരാൾ സംഗാംനേർ മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് കൗൺസിലർ ഗജേന്ദ്ര അഭാംഗ് ആണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 48,000 നോട്ടുകളാണു പിടികൂടിയത്.