ന്യൂഡൽഹി: വിവാദമായ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മൈക്കിളിനെ ഇതുവരെ ചോദ്യംചെയ്തിട്ടില്ലെന്നു സിബിഐ. കഴിഞ്ഞവർഷം യുഎഇയിൽ അറസ്റ്റിലായ മൈക്കിളിനെ നാടുകടത്താനുള്ള നടപടികൾ യുഎഇയിൽ പുരോഗമിക്കുകയാണ്.
ഇടപാടിൽ സോണിയഗാന്ധിക്കു പങ്കുണ്ടെന്ന തരത്തിൽ മൊഴിനൽകാൻ സമ്മർദമുണ്ടെന്ന് ക്രിസ്റ്റ്യൻ മൈക്കിളിന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം ആരോപിച്ച സാഹചര്യത്തിലാണു വിശദീകരണം. 2017 ഫെബ്രുവരിയിലാണ് ക്രിസ്റ്റ്യൻ മൈക്കിൾ യുഎഇയിൽ അറസ്റ്റിലാകുന്നത്. എന്നാൽ ഈ വർഷം അറസ്റ്റിലായെന്നാണ് അഭിഭാഷകൻ അവകാശപ്പെടുന്നത്. ക്രിസ്റ്റ്യൻ മൈക്കിളിനെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സിബിഐ വക്താവ് അഭിഷേക് ദയാൽ വിശദീകരിച്ചു.
ഹെലികോപ്റ്റർ ഇടപാട്: ഇടനിലക്കാരനെ ചോദ്യംചെയ്തില്ലെന്നു സിബിഐ
01:05 AM Jul 21, 2018 | Deepika.com