മുംബൈ: സബർബനിലെ എൽഫിൻസ്റ്റൺ റോഡ് റെയിൽവേ സ്റ്റേഷൻ ഇനി പ്രഭാദേവി സ്റ്റേഷൻ എന്നറിയപ്പെടും. 1853 മുതൽ 1860 വരെ ബോംബെ പ്രസിഡന്‍സി ഗവർണറായിരുന്നു ലോർഡ് എൽഫിൻസ്റ്റൺ. പുതിയ പേര് ബുധനാഴ്ച അർധരാത്രി നിലവിൽ വന്നു. പേരു മാറ്റാനുള്ള തീരുമാനം 2016 ഡിസംബർ മഹാരാഷ്ട്ര നിയമസഭ അംഗീകരിച്ചിരുന്നു.
ബിജെപിയുടെയും ശിവസേനയുടെയും ആവശ്യപ്രകാരമാണു ദേവതയായി ആരാധിക്കുന്ന പ്രഭാദേവിയുടെ പേരു നല്‍കിയത്.
എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷൻ ഇനി പ്രഭാദേവി സ്റ്റേഷൻ
01:03 AM Jul 20, 2018 | Deepika.com