ദേ​ശീ​യ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്: മു​ന്നോ​ടി​യാ​യു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും

10:16 PM Jul 22, 2017 | Deepika.com
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് 14 മു​ത​ൽ 19 വ​രെ ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന 42-ാമ​ത് ദേ​ശീ​യ സീ​നി​യ​ർ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജിം​നേ​ഷ്യം അം​ഗ​ങ്ങ​ൾ​ക്കു​മാ​യി ന​ട​ത്തു​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഓ​പ്പ​ണ്‍ പ​ഞ്ച​ഗു​സ്തി​യോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കു​ക. ക​ട​പ്പു​റ​ത്തെ ഓ​പ്പ​ണ്‍ സ്റ്റേ​ജി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 29നു ​രാ​വി​ലെ പ​ത്തി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ക്വി​സ് മ​ത്സ​രം ന​ട​ക്കും.

ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ലെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും ര​ണ്ടം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ടീ​മി​നാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ക​ള​റിം​ഗ് ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ രാ​വി​ലെ പ​ത്തു​മു​ത​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ക. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ ജിം​നേ​ഷ്യ​ങ്ങ​ളി​ലെ ര​സ​ക​ര​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി സെ​ൽ​ഫി കോ​ന്പ​റ്റീ​ഷ​നും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
12 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ 9961272793 എ​ന്ന വാ​ട്സ്ആ​പ്പ് ന​ന്പ​റി​ലേ​ക്ക് അ​യ​ച്ച് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​ക​ന്ന​തി​നൊ​പ്പം ദേ​ശീ​യ മ​ത്സ​ര വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ചാ​ന്പ്യ​ൻ​ഷി​പ്പ് ഡ​യ​റ​ക്ട​ർ പി.​ജെ. ജോ​സ​ഫ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, ക​ണ്‍​വീ​ന​ർ ആ​ന​ന്ദ് ബാ​ബു, വി.​പി. രാ​ജീ​വ് എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.