ന്യൂഡൽഹി: സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് കേരളത്തിലെ മഴക്കെടുതികളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മഴക്കെടുതി മൂലം നട്ടം തിരിയുന്ന കേരളത്തിന്റെ ദുരവസ്ഥയേക്കുറിച്ച് പാർലമെന്റിൽ എ. സന്പത്തും കൊടിക്കുന്നിൽ സുരേഷും സംസാരിച്ചിരുന്നു. ഈ വിഷയത്തിൽ ദുരന്തനിവാരണ സേനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നടപടിയെടുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ മാറ്റി പാർപ്പിക്കാൻ കരസേനയുടെയും നേവിയുടെയും സഹായം ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന് കത്ത് നൽകി. കൊച്ചിയിലെ നേവി ആസ്ഥാനത്തുനിന്നും ഫൈബർ ബോട്ടുകളും മറ്റ് ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിക്കാൻ നിർദ്ദേശം നൽകണമെന്നും ഇരുവരും കേന്ദ്ര പ്രതിരോധമന്ത്രിയോട് അഭ്യർത്ഥിച്ചു.
കേരളത്തിലെ മഴക്കെടുതി: അടിയന്തര നടപടി സ്വീകരിക്കുമെന്നു രാജ്നാഥ് സിംഗ്
01:38 AM Jul 19, 2018 | Deepika.com