ചന്ദൻ മിത്ര ബിജെപി വിട്ടു
01:24 AM Jul 19, 2018 | Deepika.com
ന്യൂഡൽഹി: പത്രപ്രവർത്തകനും മുൻ രാജ്യസഭാംഗവുമായ ചന്ദൻ മിത്ര ബിജെപിയിൽനിന്നു രാജിവച്ചു. ദ പയനിയർ പത്രത്തിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ അദ്ദേഹം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണു സൂചന. എൽ.കെ.അഡ്വാനിയുടെ അടുപ്പക്കാരനായിരുന്ന ഇദ്ദേഹത്തെ മോദി-അമിത് ഷാ ദ്വയം അകറ്റിനിർത്തിയിരുന്നു.