റായ്പുർ: ഛത്തീസ്ഗഡിൽ വനിതാ മാവോയിസ്റ്റിനെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രാജ്നന്ദ്ഗാവ് ജില്ലയിലെ കോൻഡലിനു സമീപത്തെ വനത്തിലായിരുന്നു ഏറ്റുമുട്ടൽ.
തലയ്ക്ക് അഞ്ചു ലക്ഷം രൂപ വിലയിട്ട ജറീന ആണു കൊല്ലപ്പെട്ടത്. 2005 മുതൽ ഇവർ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ സജീവമാണ്. പോലീസ് സംഘത്തിനു നേർക്കുള്ള ആക്രമണം ഉൾപ്പെടെ 16 കേസുകൾ ജറീനയ്ക്കെതിരേയുണ്ട്.
തലയ്ക്ക് അഞ്ചു ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റിനെ ഏറ്റുമുട്ടലിൽ വധിച്ചു
01:24 AM Jul 19, 2018 | Deepika.com