തിരുനൽവേലി: റഷ്യൻ വിനോദസഞ്ചാരിയെ പീഡിപ്പിച്ച കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച അപ്പാർട്ട്മെന്റിൽ അബോധാവസ്ഥയിലായ ഇരുപത്തിയൊന്നുകാരിയെ പ്രതികളിൽ ഒരാളാണ് ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ ദേഹത്തെ പാടുകളിൽ സംശയം തോന്നിയ ഡോക്ടർമാരാണ് പോലീസിൽ വിവരം അറിയിച്ചത്. ലഹരി വസ്തുക്കൾ ഉപയോഗിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായ ഇവർക്കു ബോധം ലഭിച്ചെന്നും തിരുനൽവേലിയിലെത്തിയിട്ട് ഒരാഴ്ചയായെന്നും പോലീസ് അറിയിച്ചു.
ചെന്നൈ ഫ്ളാറ്റിൽ പതിനൊന്നുകാരിയായ ബധിര പെൺകുട്ടിയെ 17 പേർ ചേർന്നു പീഡിപ്പിച്ച കേസ് പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തുവരുന്നത്.
റഷ്യക്കാരിയെ പീഡിപ്പിച്ച ആറു പേർ അറസ്റ്റിൽ
01:24 AM Jul 19, 2018 | Deepika.com