ന്യൂഡൽഹി: കുരുമുളകിന്റെ വില ഉയർത്തുന്നതിന് കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. ജോയ്സ് ജോർജ് എംപിക്ക് രേഖാമൂലം മൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീലങ്കയിൽനിന്നു വ്യാപകമായി ഗുണനിലവാരം കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യുന്നതു മൂലം ആഭ്യന്തര വിപണിയിൽ കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന മെച്ചപ്പെട്ട കുരുമുളകിന് വില ലഭിക്കാത്ത സാഹചര്യവും കർഷകരുടെ പ്രശ്നങ്ങളും എംപി പാർലമെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പുതിയ ഇറക്കുമതി നയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന പരിശോധനകൾ നടത്താൻ ധനകാര്യ വകുപ്പിന് നിർദേശം നൽകുമെന്നും മറുപടിയിലുണ്ട്.
കുരുമുളക് വില ഉയർത്താൻ നടപടി സ്വീകരിച്ചെന്നു വാണിജ്യമന്ത്രി
12:59 AM Jul 19, 2018 | Deepika.com