എൽഐസി ഏജന്റുമാർക്ക് ഇഎസ്ഐ ആനുകൂല്യം അനുവദിക്കണം: എൻ.കെ. പ്രേമചന്ദ്രൻ
12:59 AM Jul 19, 2018 | Deepika.com
ന്യൂഡൽഹി: എൽഐസി ഏജന്റുമാർക്ക് കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ഇഎസ്ഐ ആനുകൂല്യം അനുവദിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ലോകസഭയിൽ ആവശ്യപ്പെട്ടു. ഇഎസ്ഐ പരിരക്ഷയുളള ഇതര വിഭാഗം തൊഴിലാളികളുമായി തട്ടിച്ചു നോക്കുന്പോൾ ഇഎസ്ഐ പരിരക്ഷയ്ക്ക് അർഹതയുളള വിഭാഗമാണ് എൽഐസി ഏജന്റുമാർ. ഏജന്റുമാരുടെയും ആശ്രിതരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനുളള ബാധ്യത സർക്കാരിനാണെന്നും എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.