പ്രമുഖ തമിഴ് ടിവിതാരം പ്രിയങ്ക മരിച്ചനിലയിൽ
12:59 AM Jul 19, 2018 | Deepika.com
ചെന്നൈ: വംശം സീരിയലിലൂടെ പ്രശസ്തയായ ടെലിവിഷൻതാരം പ്രിയങ്കയെ വൽസരവാക്കത്തെ വസതിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുടുംബകലഹമാകാം മരണകാരണമെന്നു പോലീസ് പറഞ്ഞു. മൃതദേഹം കിൽപോക് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിലേക്കു മാറ്റി. മൂന്നുവർഷം മുന്പായിരുന്നു ബാസ്കറ്റ്ബോൾ കോച്ച് അരുൺബാലയുമൊത്തുള്ള പ്രിയങ്കയുടെ വിവാഹം.