ഉടൻ തീരുമാനം
12:59 AM Jul 19, 2018 | Deepika.com
ബംഗളൂരു: സംസ്ഥാനത്തെ എല്ലാവിഭാഗം വിദ്യാർഥികൾക്കും സൗജന്യ യാത്ര അനുവദിക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നു കർണാടക ഗതാഗതമന്ത്രി ഡി.സി. തമ്മണ്ണ. പ്രതിവർഷം ഇതിനായി 2000 കോടി രൂപ ചെലവുവരുമെന്നും സംസ്ഥാനത്തെ 19.60,000 വിദ്യാർഥിക്ക് തീരുമാനം പ്രയോജനം ചെയ്യുമെന്നും മന്ത്രി തമ്മണ്ണ പറഞ്ഞു.