കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ കേരളത്തിൽനിന്നു നാലു പേർ
01:03 AM Jul 18, 2018 | Deepika.com
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ വർക്കിംഗ് കമ്മിറ്റിയിൽ 51 പേർ. രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗം അടുത്ത ഞായറാഴ്ച. കേരളത്തിൽനിന്ന് എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും പ്രവർത്തക സമിതിയിൽ സ്ഥിര അംഗങ്ങൾ. ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്.