ന്യൂഡൽഹി: മുസ്ലിംപാർട്ടി എന്നു വിളിച്ചുള്ള ബിജെപിയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി നൽകി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജീവനുള്ള എല്ലാവരെയും സ്നേഹിക്കുന്നു, ഞാൻ കോണ്‍ഗ്രസാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി.
ചൂഷണം ചെയ്യപ്പെടുന്നവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പം അവർ നിൽക്കുന്ന വരിയിലെ ഏറ്റവും അവസാനത്തെ ആളിന്റെ ഒപ്പമാണ് ഞാൻ നിൽക്കുന്നത്. അവരുടെ ജാതിയോ മതമോ എനിക്കു പ്രശ്നമല്ല. വേദനിക്കുന്നരെ കൈപിടിച്ചുയർത്താനാണ് ശ്രമിക്കുന്നത്, വെറുപ്പും ഭയവും തുടച്ചു മാറ്റുന്നു. എല്ലാവരെയും സ്നേഹിക്കുന്നു. ഞാൻ കോണ്‍ഗ്രസാണ് എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കോണ്‍ഗ്രസ് രാമായണ മാസാചരണം ഉപേക്ഷിച്ചതു മുസ്ലിംങ്ങൾക്കു വേണ്ടിയുള്ള പാർട്ടി ആയതിനാലാണെന്നായിരുന്നു ബിജെപി കഴിഞ്ഞദിവസം പ്രതികരിച്ചത്.
ബിജെപിയുടെ ആരോപണത്തിനു രാഹുലിന്റെ മറുപടി
01:03 AM Jul 18, 2018 | Deepika.com