ന്യൂഡൽഹി: അഴിമതി നിയന്ത്രണത്തിനുള്ള ലോക്പാൽ നിയമനത്തിനായുള്ള സമിതി 19നു യോഗം ചേരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനെയാണ് കേന്ദ്രത്തിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നിലപാട് അറിയിച്ചത്.
സർക്കാരിന്റെ നടപടികളിൽ ഇന്നലെയും അതൃപ്തി അറിയിച്ച ബെഞ്ച്, നിയമന സമിതിയുടെ റിപ്പോർട്ട് അടുത്ത തിങ്കളാഴ്ച സമർപ്പിക്കാനും ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ലോക്പാൽ നിയമനം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.
ലോക്പാൽ സമിതി 19നു യോഗം ചേരുമെന്നു കേന്ദ്രസർക്കാർ
01:03 AM Jul 18, 2018 | Deepika.com