ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്കു കൂടുതൽ അധികാരം ഉറപ്പിച്ചു നൽകി എൻഐഎ നിയമവും ഭീകര പ്രവർത്തനം തടയുന്നതിനുള്ള യുഎപിഎ നിയമവും ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. വർഷകാല സമ്മേളനത്തിൽ ഇതു സംബന്ധിച്ച കരട് ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
ഭേദഗതി നിർദേശങ്ങൾ അനുസരിച്ച് എൻഐഎക്കു വിദേശത്തുള്ള ഇന്ത്യക്കാർക്ക് നേർക്കുണ്ടാകുന്ന ഭീകരാക്രമണങ്ങളെ കുറിച്ചും അന്വേഷിക്കാൻ അധികാരം ലഭിക്കും. ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനും അധികാരം ലഭിക്കും. മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിനുള്ള നോഡൽ അഥോറിറ്റി ആയും ദേശീയ അന്വേഷണ ഏജൻസിക്കു ചുമതല നൽകും.
ഭീകരബന്ധം കണ്ടെത്തി അറസ്റ്റ് ചെയ്യുന്ന ഒരാളെ ഭീകരനാക്കി മുദ്രകുത്താനുള്ള ഭേദഗതിയാണ് യുഎപിഎ നിയമത്തിലുള്ളത്. ഇതോടെ ഭീകര സംഘടനകളിൽ നേരിട്ടു പ്രവർത്തിക്കാതെ ബന്ധം പുലർത്തുന്നവരും ഭീകരരായി കണക്കാക്കും.
യുഎപിഎ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ
01:03 AM Jul 18, 2018 | Deepika.com