ബംഗളുരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ പിന്തുണച്ചു സംസാരിക്കാൻ കോൺഗ്രസ് വക്താക്കൾക്ക് നിർദേശം. കോൺഗ്രസ് വക്താക്കളുടെ യോഗത്തിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഗുണ്ടു റാവുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കുമാരസ്വാമി വൈകാരികമനസുള്ളയാണ്. കർണാടക സർക്കാരിൽ കോൺഗ്രസും സഖ്യകക്ഷിയാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടതിന്റെ ബാധ്യത പാർട്ടിക്കുണ്ട്- യോഗശേഷം കോൺഗ്രസ് വക്താവ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തു താൻ സന്തോഷവാനല്ല, പരമശിവൻ വിഷം വിഴുങ്ങിയതു പോലെയാണിതെന്നു കോൺഗ്രസ് സഖ്യത്തെക്കുറിച്ച് കുമാരസ്വാമി പറഞ്ഞിരുന്നു.
കുമാരസ്വാമിയെ പിന്തുണച്ചു സംസാരിക്കാൻ കോൺഗ്രസ് വക്താക്കൾക്കു നിർദേശം
01:03 AM Jul 18, 2018 | Deepika.com