ന്യൂഡൽഹി: മഹാത്മാ ഗാന്ധി സർവകലാശാല സ്ഥാനത്തുനിന്ന് ഡോ. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധികൾ സുപ്രീംകോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യന്റെ വാദം കേൾക്കാതെ വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയം വീണ്ടും ഹൈക്കോടതി കേൾക്കണം. ഡോ. ബാബു സെബാസ്റ്റ്യനും മറ്റ് കക്ഷികളും 23ന് വീണ്ടും ഹൈക്കോടതിയിൽ ഹാജരാകണം.
ഓഗസ്റ്റിൽ ബാബു സെബാസ്റ്റ്യന്റെ കാലാവധി കഴിയുന്നതിനാൽ കേസിൽ ഓഗസ്റ്റ് അഞ്ചിനകം വിധി പുറപ്പെടുവിക്കാൻ ശ്രമിക്കണമെന്നും സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകി.
ഡോ. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ വിധി സുപ്രീംകോടതി റദ്ദാക്കി
12:33 AM Jul 17, 2018 | Deepika.com