ന്യൂഡൽഹി: ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകുമെന്ന വാഗ്ദാനം ലംഘിച്ച കേന്ദ്രസർക്കാരിനെതിരേ അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ ബിജെപി-കോൺഗ്രസ് ഇതരകക്ഷികളോട് ടിഡിപി നേതാവ് എൻ.ചന്ദ്രബാബു നായിഡുവിന്റെ അഭ്യർഥന.
2014 ഫെബ്രുവരി 20ന് അന്നത്തെ പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ ഉറപ്പു പാലിക്കാൻ ഇതുവരെ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. ആന്ധ്രപ്രദേശിനോടുള്ള ഈ അനീതി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ കക്ഷിനേതാക്കൾക്കെഴുതിയ കത്തിൽ ചന്ദ്രബാബു നാഡിയു പറഞ്ഞു.
ബിജെപി, കോൺഗ്രസ് ഇതര കക്ഷികളുടെ പിന്തുണ തേടി ടിഡിപി
12:33 AM Jul 17, 2018 | Deepika.com