ശ്രീനഗർ: കാഷ്മീരിൽ മുൻ എംഎൽഎയുടെ വാഹനത്തിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ പോലീസുകാരൻ വീരമൃത്യു വരിച്ചു. മറ്റൊരു പോലീസുകാരനു പരിക്കേറ്റു.
മുദാസിർ അഹമ്മദ് ആണ് വീരമൃത്യു വരിച്ച പോലീസുകാരൻ. പുൽവാമ ജില്ലയിലെ മുറാനിൽ മുൻ നാഷണൽ കോൺഫറൻസ് എംഎൽഎ മൊഹിയുദ്ദീൻ മിറിന്റെ വാഹനത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. എംഎൽഎയുടെ അംഗരക്ഷകനായിരുന്നു പോലീസുകാരൻ.
കാഷ്മീരിൽ ഭീകരാക്രമണം; പോലീസുകാരനു വീരമൃത്യു
12:33 AM Jul 17, 2018 | Deepika.com