കോയന്പത്തൂർ: മരംവീണ് കോളജ് വിദ്യാർഥി മരിച്ചു. ഉൗട്ടി ഫിംഗർ പോസ്റ്റ് ക്രിസ്റ്റഫറിന്റെ മകൻ ഇമാൻ അഗസ്റ്റിനാണ് (18) മരിച്ചത്. വീട്ടിൽനിന്നും ഇമാൻ കുടുംബസമേതം സമീപത്തെ പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ വഴിയരികിൽനിന്ന കർപ്പൂരമരം കടപുഴകി വീഴുകയായിരുന്നു.
മരത്തിന് അടിയിൽപെട്ട് ഗുരുതരമായി പരിക്കേറ്റ ഇമാൻ ഉൗട്ടി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. കുടുംബാംഗങ്ങൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോത്തഗിരിയിൽ സ്വകാര്യ കോളജിലെ ബികോം ഒന്നാംവർഷ വിദ്യാർഥിയായ ഇമാൻ അവധിയെ തുടർന്നു ഹോസ്റ്റലിൽനിന്നും വീട്ടിലെത്തിയതായിരുന്നു. അമ്മ: രോഷ്്ണി. സഹോദരൻ: വിവിൻ.
മരംവീണ് കോളജ് വിദ്യാർഥി മരിച്ചു
12:07 AM Jul 17, 2018 | Deepika.com