ബംഗളൂരു: കർണാടകത്തിലെ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ നയിക്കാൻ താൻ ഏറെ ബുദ്ധിമുട്ടുകയാണെന്നും ഒട്ടും സന്തോഷവാനല്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. പൊതുസമ്മേളനത്തിലെ പ്രസംഗത്തിനിടെ കുമാരസ്വാമി വിതുന്പി.
ലോകത്തെ രക്ഷിക്കാൻ വിഷം കഴിച്ച പരമശിവന്റെ അവസ്ഥയാണ് ഇപ്പോൾ തന്റേതെന്നു കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് രംഗത്തു വന്നു. അതേസമയം, സഖ്യത്തിൽ പ്രശ്നങ്ങളിലില്ലെന്നും സർക്കാർ കാലാവധി തികയ്ക്കുമെന്നും ജെഡിഎസ് വക്താവ് ഡാനിഷ് അലി പറഞ്ഞു.
കൂട്ടുകക്ഷി സർക്കാരിനെ നയിക്കാൻ ബുദ്ധിമുട്ടുകയാണെന്നു കുമാരസ്വാമി
01:31 AM Jul 16, 2018 | Deepika.com